കേരളം
ഐഎംഎ വിദഗ്ധ സമിതിയല്ല; ഡോക്ടര്‍മാരുടെ ഒരു സംഘടന മാത്രം: മുഖ്യമന്ത്രി
വിമര്‍ശനങ്ങളില്‍ ഐഎംഎയ്ക്ക് (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഐഎംഎ വിദഗ്ധ സമിതിയല്ല. ഡോക്ടര്‍മാരുടെ ഒരു സംഘടന മാത്രമാണ്. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ല. സര്‍ക്കാരിന് ആരെയും മാറ്റിനിര്‍ത്തുന്ന നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി
കൊവിഡ് പ്രതിരോധത്തില്‍ എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കും. വിദഗ്ധ സമിതി എല്ലാവരുടെയും അഭിപ്രായം തേടുന്നുണ്ട്. ഒരു തരത്തിലുമുള്ള മാറ്റിനിര്‍ത്തലില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സമിതികള്‍ വേറെയുണ്ട്