കേരളം
കെ സുരേന്ദ്രന് തെറ്റായ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും: ഋഷിരാജ് സിങ്
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ വകുപ്പ്.
അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന് എന്നിവരാണ് ഇതുവരെ സ്വപ്നയെ സന്ദര്‍ശിച്ചത്. സുരേന്ദ്രന് ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് അറിയിച്ചു.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്ശിച്ചെന്നായിരുന്നും അതിന് ജയില്‍ സൂപ്രണ്ട് കൂട്ട് നിന്നെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.
ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിങ് സുരേന്ദ്രന് അയച്ച കത്തില്‍ പറഞ്ഞു.