കേരളം
കല്ലാർ ഡാം തുറക്കും; ജാഗ്രതാ നിർദേശം
ഇടുക്കി കല്ലാർ ഡാം തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി. ഷട്ടർ 10 സെ.മീ ഉയർത്തി അഞ്ച് ഘനമീറ്റർ വെള്ളം ഒഴുക്കി വിടും. കല്ലാർ, ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഡാമിന്റെ റിസർവെയർ ഏരിയ ക്ലീൻ ചെയ്യുന്നത് പൂർത്തിയാക്കുന്നതിനും ഷട്ടറിന്റെ അറ്റകുറ്റപ്പണികൾക്കുമായാണ് അണക്കെട്ട് തുറക്കുന്നത് 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പല പ്രാവശ്യമായാണ് തുറക്കുക. കല്ലാർ, ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർക്ക് അതീവജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശം ഇല്ല.
കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായാണ് ഈ ദിവസങ്ങളിലെ മഴ. നാളെയോടെ മൺസൂൺ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എങ്കിലും കാലവർഷം എത്തിച്ചേരുന്നത് കുറച്ചുകൂടി വൈകാൻ സാധ്യത ഉണ്ട്.