കേരളം
രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റോബോട്ടിന്റെ സേവനവും.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ എറണാകുളം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിൽ വോട്ടർമാർക്ക് കൗതുകമായി റോബോട്ടിന്റെ സേവനവും. ബൂത്തിലേക്കുള്ള പ്രവേശന കവാടത്തിൽ താപനില പരിശോധനയും, സാനിറ്റൈസർ വിതരണവുമാണ് റോബോട്ട് പ്രധാനമായും നിർവഹിക്കുന്നത്.
Read also: കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മദ്യത്തോട് അകലം പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ
എറണാകുളം ഡിസ്റ്റിക് അഡ്മിനിസ്ട്രേഷൻ കീഴിലുള്ള കമ്മ്യൂണിറ്റി ഹാൾ പോളിംഗ് ബൂത്തിൽ ആണ് അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സായാബോട്ട് എന്ന റോബോട്ട് വോട്ടർമാർ കോവിഡ് ചട്ടങ്ങൾക്ക് അനുസരിച്ചാണോ എത്തുന്നത് എന്ന് ഉറപ്പുവരുത്തിയത്.
വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് , ടെമ്പറേച്ചർ നോർമൽ ആണോ എന്നൊക്കെ റോബോട്ട് നോക്കും. സാനിറ്റേഷൻ ചെയ്തതിനു ശേഷമേ ബൂത്തിലേക്ക് പ്രവേശനം നൽകൂ. ഒരു മിനിറ്റിൽ താഴെ തന്നെ ഇതൊക്കെ പൂർത്തിയാക്കും.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ആദ്യമായാണ് റോബോട്ടിന്റെ സേവനം ലഭ്യമാക്കുന്നത്. ഹുമനോയിഡ് റോബോട്ടാണിത്. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് റോബോട്ടിന്റെ സേവനം കൊണ്ട് ലക്ഷ്യമിടുന്നത്.