കേരളം
കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടത് എങ്ങനെ ?
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്.
ഇതിനായി റവന്യൂ വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in വെബ്സൈറ്റ് സന്ദർശിക്കുക. ഏറ്റവും മുകളില്‍ കാണുന്ന Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന വിസിറ്റേഴ്സ് എന്‍ട്രി ഓപ്ഷനില്‍ നിന്നും ഡൊമസ്റ്റിക് എന്‍ട്രി തെരഞ്ഞെടുക്കണം. ട്രെയിനിലോ ഫ്ലൈറ്റിലോ വരുന്നവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിന് പേജില്‍ താഴെ കാണുന്ന ന്യൂ രജിസ്ട്രേഷന് ക്ലിക്ക് ചെയ്തു കൊവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്കി വേരിഫൈ ചെയ്യണം. നോര്‍ക്ക രജിസ്ട്രേഷന് ഐഡി ഇല്ലാത്ത റോഡ് മാര്‍ഗ്ഗം വരുന്നവരും ന്യൂ രജിസ്ട്രേഷന് ചെയ്യണ്ടതുണ്ട്.
സ്ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്പസമയത്തിനകം നല്കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. ഒ.ടി.പി എന്റര്‍ ചെയ്ത ശേഷം വേരിഫൈ ചെയ്യുക. വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐ.ഡി നമ്പര്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം നല്കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷന് പൂര്‍ത്തിയാവും.
രജിസ്ട്രേഷന് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് രജിസട്രേഷന് വിവരങ്ങള്‍ ടെക്സ്റ്റ് മെസേജായി വരുന്നതാണ്. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് വരുമ്പോള്‍ ചെക്പോസ്റ്റില്‍ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.