കേരളം
കച്ചത്തീവ് ശ്രീലങ്കയുടേതായത് എങ്ങനെ? 1974 ലെ കരാർ വീണ്ടും ചർച്ചയാകുമ്പോൾ
രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ മാന്നാർ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. ഈ ചെറുദ്വീപ് എങ്ങനെയാണ് ശ്രീലങ്കയുടെ അധീനതലയി? ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വീണ്ടും ഈ വിഷയം ഉയർന്നു വന്നിരിക്കുകയാണ്. എന്താണ് കച്ചത്തീവ് വീണ്ടും ഉയർന്നുവരാനുണ്ടായ കാരണം. ഇന്ത്യക്ക് എങ്ങനെയാണ് കച്ചത്തീവ് സുപ്രധാന മേഖലയാകുന്നത്. 1974ൽ ആണ് കച്ചത്തീവ് ശ്രീലങ്കയുടേതാകുന്നത്.
അഴുക്കു നിറഞ്ഞ പ്രദേശം എന്ന് അർത്ഥം വരുന്ന കച്ചയിൽ നിന്നാണ് കച്ചദ്വീപ് അഥവാ കച്ചത്തീവ് എന്ന പേര് ലഭിക്കുന്നത്. ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. രാമനാഥപുരം രാജാവിന്റെ കൈവശമായിരുന്നു ആദ്യകാലത്ത് ഈ ദ്വീപ്. പിന്നീട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായി. 1956-ൽ കച്ചത്തീവിനു മേൽ അന്നത്തെ സിലോൺ ഗവണ്മെന്റ് അവകാശമുന്നയിച്ച് രംഗത്തെത്തി. പ്രാചീന ഭൂപടത്തിൽ വരെ കച്ചത്തീവ് ഭാഗമായിരുന്നു എന്ന് സിലോൺ ഗവൺമെന്റ് വാദിച്ചു. 1968 ൽ ഇന്ത്യ സമുദ്രാതിർത്തി 20 കി മീ ആക്കി വർദ്ധിപ്പിച്ചതോടെയാണ് കച്ചത്തിവ് പ്രശ്നം സജീവമാകുന്നത്.
വിഷയം വഷളായോടെ ഡൽഹിയിലും കൊളംബിയലുമായി ചർച്ചകൾ നടന്നു. പ്രശ്നപരിഹാരത്തിനായി നീണ്ട ചർച്ചകൾക്ക് ശേഷം 1974 ജൂലൈ 28-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും കരാറിൽ ഒപ്പുവച്ചു. ഇതോടെ കച്ചത്തീവ് ശ്രീലങ്കയുടെതായിത്തീർന്നു. തീർത്ഥാടനത്തിനും മത്സ്യ ബന്ധനത്തിനുമായി ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക അനുമതിയില്ലാതെ ഈ ദ്വീപിൽ പ്രവേശിക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ പിന്നീട് 2013ൽ കച്ചത്തീവ് വീണ്ടെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ശ്രീലങ്കൻ സേനയുടെ അക്രമണങ്ങളായിരുന്നു കാരണം.