Uncategorized
പാലക്കാട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; മകള്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട് കോതക്കുറിശ്ശിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറിശ്ശി സ്വദേശി കിഴക്കേപ്പുരയ്ക്കല്‍ രജനി (37) യാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസിനെ (48) പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുമ്പോഴാണ് രജനിയെ തലയ്ക്കടിച്ചും വെട്ടിയും കൃഷ്ണദാസ് കൊലപ്പെടുത്തിയത്. മകള്‍ അനഘയ്ക്ക് കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ രജനിയെയും അനഘയെയും ഒറ്റപ്പാലത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രജനി മരിക്കുകയായിരുന്നു. അനഘ ഐസിയുവില്‍ ചികിത്സയിലാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കൃഷ്ണദാസിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് പറഞ്ഞു.