Connect with us

കേരളം

തൃശൂരിലെ വനിത ഹോസ്റ്റലുകളില്‍ വര്‍ദ്ദിച്ച് വരുന്ന ലഹരി; വലയിലാക്കാന്‍ വന്‍കിട ഡ്രഗ് മാഫിയ രംഗത്ത്

Published

on

drugs.1.324730

നഗരത്തിലെ ചില വനിതാ ഹോസ്റ്റലുകളിലും ലഹരി ഉപയോഗം വര്‍ദ്ദിച്ച് വരുകയാണ്. പെണ്‍കുട്ടകള്‍ക്ക് കഞ്ചാവും മറ്റും എത്തിച്ചു കൊടുക്കാന്‍ പ്രത്യേക സംഘംതന്നെയുണ്ട്. കൂട്ടുകെട്ടില്‍നിന്നാണ് പലരും ലഹരിയുടെ ലോകത്ത് എത്തുന്നത്.

ആദ്യം തമാശക്കായി തുടങ്ങി പിന്നെ അതില്‍നിന്ന് ഊരിപോരാന്‍ പറ്റാതെയാകും. അന്തേവാസികളുടെ ഇഷ്ടങ്ങള്‍ അല്ലെങ്കില്‍ ഒരു ഭൂരിപക്ഷം പെണ്‍ക്കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റുള്ളവരും ഇത്തരം കാര്യങ്ങളിലേക്ക് വഴുതി വീഴുന്ന കാഴ്ചയാണ് കാണുന്നത്.

കഴിഞ്ഞവര്‍ഷം കഞ്ചാവുമായി ഒരു കോളജ് കുമാരനെ പോലീസ് പിടികൂടി. അവനെ ചോദ്യം ചെയ്തപ്പോള്‍ അറിഞ്ഞ വിവരങ്ങള്‍ കേട്ട് പോലീസ്-എക്‌സൈസ് സംഘം തന്നെ ഞെട്ടി. അവന്റെ ക്ലാസില്‍ 20 പേര്‍ ലഹരിക്കടിമയാണ്. അതില്‍തന്നെ 5 പെണ്‍കുട്ടികളും. കോളേജിലെ 70 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നവരാണ്.

ഹോസ്റ്റലുകളില്‍ നിരക്ക് 90 ശതമാനവും. പെട്ടന്ന് ആരും അറിയില്ല എന്നതാണ് കഞ്ചാവിലേക്ക് എത്താന്‍ യുവത്വത്തെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രതി പെരുകി വരുന്ന ലേഡീസ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഐടി, എയര്‍പോര്‍ട്ട് മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ പോലും ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രണമില്ലാതെ വളരുന്നു.

റൂമില്‍ താമസിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളെ വശീകരിച്ച് ലഹരിക്ക് അടിമപ്പെടുത്തുന്നതും തുടര്‍ന്ന് അവരെ ഏജന്റുമാരാക്കുകയും ചെയ്യാന്‍ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന വന്‍കിട ഡ്രഗ് മാഫിയകളും കുറവല്ല.

തുടര്‍ന്ന് ഇവരെ ഡിജെ പാര്‍ട്ടികള്‍ക്കും മറ്റും എത്തിക്കും. അവിടെ നിന്നും ബ്ലൂഫിലിം നിര്‍മ്മാണത്തിനും ചിലരെ വേശ്യാവൃത്തിക്കും സംഘങ്ങള്‍ വലയിലാക്കും. ലഹരിക്ക് അടിമകളാകുന്ന ഇവര്‍ പണത്തിനും ലഹരിക്കുംവേണ്ടി എന്തിനും തയ്യാറാകുമെന്നതാണ് സംഘങ്ങളുടെ ഗുണം.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sports sports
കേരളം13 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

spudhiiii spudhiiii
കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ