കേരളം
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് ജൂലൈയിൽ പ്രഖ്യാപിക്കും
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധനവ് ജൂലൈയിൽ പ്രഖ്യാപിക്കും. വർഷത്തിൽ രണ്ട് തവണ പരിഷ്കരിക്കുന്ന ഡിഎ ജനുവരിയിലാണ് അവസാനം പ്രഖ്യാപിച്ചത്. കൊവിഡ് -19 മഹാമാരി രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച ശേഷം വരുമാന ശേഖരണത്തിലെ കുറവ് കാരണം 2020 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തയും ആനുകൂല്യങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
എല്ലാ വർഷവും മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് ഡിഎ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാറുള്ളത്. എന്നാൽ കൊവിഡ് ബാധിച്ച ശേഷം 2019 ഡിസംബർ 31-ന് ശേഷം ഒന്നര വർഷത്തേക്ക് ഡിഎ വർധിപ്പിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിലാണ് ഡിഎ വർധന പുനരാരംഭിച്ചത്. 2021 ജൂലൈയിൽ ഏഴാം ശമ്പള കമ്മീഷൻ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കുമുള്ള ഡിഎ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തി.
പിന്നീട് 2021 ഒക്ടോബറിൽ ഡിഎ വീണ്ടും മൂന്നിരട്ടി വർധിപ്പിച്ചു. അതിനു ശേഷം 2022 ജനുവരി 1 നും ഡിഎ വർധിപ്പിച്ചു. ഇപ്പോൾ 34 ശതമാനമാണ് ഡിഎ. സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി നൽകുന്ന പണമാണ് ഡിയർനസ് അലവൻസ്.
സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിയർനസ് അലവൻസ് നൽകുന്നു. ഡിയർനസ് അലവൻസ് ആരംഭിച്ചത് രണ്ടാം ലോക മഹായുദ്ധസമയത്താണ്. ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങൾക്കുമുള്ള ചെലവിനുള്ള പണം ശമ്പളത്തിനുപുറമെ സൈനികർക്ക് നൽകിയിരുന്നു. ആ സമയങ്ങളിൽ ഇതിനെ ഡിയർനെസ് ഫുഡ് അലവൻസ് എന്നാണ് വിളിച്ചിരുന്നത്.