കേരളം
കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു.
കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് താത്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു.
നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ നടപടി.
സിൻഡിക്കേറ്റ് തീരുമാനവും, ഉത്തരവും സ്റ്റേ ചെയ്തു. സർവകലാശാലകളിലെ അനധ്യാപക നിയമനം പി എസ് സിക്ക് വിടുകയും വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. അനധ്യാപകതസ്തികകളിലെ നിയമനം നടത്താൻ പി എസ് സിയിൽ മാത്രം നിക്ഷിപ്തമാവുകയും ചെയ്തു.
എന്നാൽ വിശേഷാൽ ചട്ടങ്ങൾ പ്രകാരം യോഗ്യതയില്ലാത്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ 30.12.2020നു കാലിക്കറ്റ് സർവകലാശാല തീരുമാനിച്ച് ഉത്തരവിറക്കി. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
പത്തുവര്‍ഷം ദിവസവേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. ആ തീരുമാനവും ഉത്തരവുമാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. സ്ഥിരപ്പെടുത്തിയ ജീവനക്കാർ താത്കാലിക ജീവനക്കാരായി തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി.
പി എസ് സി പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സുപ്രീംകോടതി വധിയുടെ ലംഘനമാണെന്ന് ഡിവിഷന് ബഞ്ച് പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹര്‍ജിക്കാരുടെ വാദം.