Connect with us

കേരളം

കൊച്ചിയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടനടി മുറിച്ചു മാറ്റണം: ഹൈക്കോടതി

Published

on

HC 3

അപകടഭീഷണിയുയർത്തി കൊച്ചി നഗരത്തിൽ തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും ഉടനടി മുറിച്ചു മാറ്റാൻ ഹൈക്കോടതി കോർപറേഷനു നിർദേശം നൽകി. നഗരത്തിലുള്ള കേബിളുകൾ 10 ദിവസത്തിനുള്ളിൽ ടാഗ് ചെയ്യാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. 11ാം ദിവസം മുതൽ അനധികൃത കേബിളുകൾക്കെതിരെ നടപടിയെടുക്കണം.

അതിനിടെ, കൊച്ചിയില്‍ റോഡില്‍ താഴ്ന്നുകിടക്കുന്ന കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. റോഡ് സുരക്ഷാ കമ്മിഷണര്‍ എസ്.ശ്രീജിത്ത് ഐപിഎസ് എറണാകുളം ജില്ലാ കലക്ടറിനും എറണാകുളം സിറ്റി പൊലീസ് കമ്മിഷണറിനും ഇതു സംബന്ധിച്ച കത്ത് നല്‍കി. ‌‌‌

റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്നുകിടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഈ മാസം 14ന് എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുന്നറിയീപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ റോഡുകളില്‍ കിടക്കുന്ന കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്നുകിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണു കര്‍ശന നടപടി.

പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007ലെ കേരള റോഡ് സേഫ്റ്റി അതോറിറ്റി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു 10 വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യേണ്ടിവരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം13 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം15 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം15 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം15 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം18 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം19 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം20 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം23 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം23 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version