കേരളം
മെഡിസെപ് പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി
സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയായ മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാറിന് ഹൈക്കോടതി അനുമതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി.
2019 ൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയെ ആയിരുന്നു പദ്ധതിയ്ക്ക് ആദ്യം തെരഞ്ഞെടുത്തത്. എന്നാൽ ചികിത്സ നൽകാനുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഒരുക്കുന്നതിൽ റിലയൻസ് കമ്പനിയ്ക്ക് കഴിഞ്ഞില്ല.
ഇതേ തുടർന്ന് സർക്കാർ കരാർ റദ്ദാക്കുകയും വീണ്ടും പദ്ധതിയ്ക്കായി താൽപ്പര്യപത്രം ക്ഷണിക്കുകയുമായിരുന്നു. നേരത്തെ പരാജയപ്പെട്ട റിലയൻസിനെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ വിലക്കിയിരുന്നു. ഈ നടപടി തെറ്റാണെന്നായിരുന്നു കമ്പനിയുടെ വാദം.
പദ്ധതി പ്രതിസന്ധിയിലായതോടെ റിലയന്‍സിനെ ഇനി ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്ന് നിയമവകുപ്പ് ശുപാര്‍ശ നല്കി. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.വീണ്ടും പദ്ധതി നടത്തിപ്പിനായി ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ റിലയന്‍സിനും പങ്കെടുക്കാന്‍ അവസരം നല്കി. കഴിഞ്ഞ മാസം സാങ്കേതിക ടെണ്ടര്‍ തുറന്നപ്പോള്‍ അന്തിമ ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കമ്പനികളുടെ പട്ടികയില്‍ റിലയന്‍സും ഇടം പിടിച്ചു.