കേരളം
സംസ്ഥാനത്ത് കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്
ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് പരക്കെ കനത്ത മഴ. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,വയനാട്,കാസര്‍കോട് ഒഴികെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് പരമാവധി സംഭരണശേഷിക്ക് അടുത്തെത്തിയതിനാല്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു.
പരമാവധി 456.60 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമിന്റെ നിലവിലെ ജലനിരപ്പ് 455 മീറ്റര്‍ ആണ്. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
ഇടുക്കി കല്ലാർകുടി, പത്തനംതിട്ട മൂഴിയാർ ഡാം എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്.