കേരളം
കനത്ത മഴ; തിരുവനന്തപുരത്ത് മലയോര മേഖലകളിൽ യാത്രാ വിലക്ക്
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് മലയോര മേഖലകളിലെ യാത്രകൾക്ക് വിലക്ക്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും വിലക്ക് ബധകമാണ്. ക്വാറി, മൈനിങ് പ്രവർത്തികളും നിരോധിച്ചിട്ടുണ്ട്. കലക്ടറാണ് വിലക്കേർപ്പെടുത്തി ഉത്തരവിട്ടത്.
കനത്ത മഴയിൽ തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാതയിൽ മണ്ണിടിഞ്ഞതോടെ തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി. കന്യാകുമാരി-നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. രണ്ട് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. അനന്തപുരി, ഐലൻഡ് എക്‌സ്പ്രസുകളാണ് ഭാഗീകമായി റദ്ദാക്കിയത്.
നാഗർകോവിൽ-കോട്ടയം പാസഞ്ചർ റദ്ദാക്കി. നാളത്തെ ചെന്നൈ എഗ്മോർ ഗുരുവായൂർ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റർസിറ്റി പുറപ്പെടുക നാഗർകോവിലിൽ നിന്ന്. നാളത്തെ ചെന്നൈ എഗ്മോർ ഗുരുവായൂർ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റർസിറ്റി പുറപ്പെടുക നാഗർകോവിലിൽ നിന്ന്.