Connect with us

ദേശീയം

പ്രളയ ഭീതിയിൽ തമിഴ്നാട്; ചെന്നൈ നഗരം വെള്ളത്തിൽ

പ്രളയഭീതിയിൽ അയൽ സംസ്ഥാനമായ തമിഴ്നാട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 6 മണിക്കൂറായി 14 കി.മി വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീരം തൊടും. തമിഴ്നാട്ടിൽ കരതൊടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയെന്നാണ് അമേരിക്കൻ നേവൽ ഏജൻസി അറിയിച്ചിട്ടുണ്ട്. എന്നാൽ തീവ്രന്യൂനമർദ്ദമായി തന്നെ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.

കടുത്ത മഴ തുടരുന്ന ചെന്നൈ നഗരത്തിൽ നിലവിൽ പ്രളയഭീഷണി നിലനിൽക്കുകയാണ്. പുതുച്ചേരിയും വെള്ളപ്പൊക്കഭീഷണിയിലാണുള്ളത്. തിരുവള്ളൂർ, റാണിപേട്ട്, വെല്ലൂർ,തിരുപ്പത്തൂർ, തിരുവാൻമലൈ, കാഞ്ചീപുരം,ചെങ്കൽപ്പേട്ട്, കള്ളക്കുറിച്ചി, സേലം എന്നീ ജില്ലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ വില്ലുപുരം, കടലൂർ, കൃഷ്ണഗിരി, ധർമപുരി, നാമക്കൽ,പേരമ്പലൂർ, അരിയല്ലൂർ ജില്ലകളിലും വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലേയും സമീപജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ നാല് ദിവസമായി അവധിയിലാണ്. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ആളുകൾ വീട്ടിൽ തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ വെളളം കയറിയതിനെ തുടർന്ന് നൂറിൽ അധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കേറിയതോടെ വലിയ ജനരോഷമാണ് സർക്കാരിനും ചെന്നൈ കോർപ്പറേഷനും നേരെ ഉയരുന്നത്. 2015-ലെ പ്രളയത്തിന് ശേഷം കൊട്ടിഘോഷിച്ച് കോടികൾ ചിലവാക്കി അഴുക്കുചാൽ നവീകരണ പദ്ധതികൾ നടപ്പാക്കിയിട്ടും സ്ഥിതിഗതികളിൽ മാറ്റമില്ലാത്തതാണ് ജനരോഷമുയരാൻ കാരണം. അഞ്ച് വർഷമായിട്ടും പദ്ധതി അനന്തമായി നീളാൻ കാരണം എഐഎഡിഎംകെ സർക്കാരിൻ്റെ കഴിവ് കേടാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കുറ്റപ്പെടുത്തി. ഈ സർക്കാർ അധികാരത്തിലെത്തി ആറ് മാസത്തിനകം തന്നെ പദ്ധതിയുടെ അറുപത് ശതമാനവും പൂർത്തിയാക്കിയതായും സ്റ്റാലിൻ അവകാശപ്പെട്ടു.

കടുത്ത മഴയെ തുടർന്ന് ഉച്ചയ്ക്ക് 1.15 മുതൽ വൈകിട്ട് ആറ് വരെ ചെന്നൈ വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനസർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ചെന്നൈയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ആവടിയിലും അമ്പത്തൂരിലും ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ- തിരുവള്ളൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈയിലെ 13 സബ് വേകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം മുടങ്ങിയിട്ടുണ്ട്.

അതേസമയം വരുന്ന ദിവസങ്ങളിലും കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യത. നിലവിൽ മധ്യഅറബിക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള തീവ്രന്യൂനമർദ്ദം കരതൊടുന്നതിന് പിറകേ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ശനിയാഴ്ചയോടെ ബംഗാൾ ഉൾകടലിലെ തെക്കൻ അന്തമാൻ കടലിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version