കേരളം
കനത്ത മഴ; കൊച്ചിയിൽ എംജി റോഡിൽ വെള്ളക്കെട്ട്
തുലാവർഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തിൽ കനത്ത മഴ. ഒരു മണിക്കൂറിന് മുകളിലായി മഴ നിർത്താതെ പെയ്യുകയാണ്. എംജി റോഡിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറി. ഓടകൾ നിറഞ്ഞു കവിഞ്ഞ് റോഡിൽ വെള്ളം മുട്ടിനൊപ്പം എത്തി.
ഓഗസ്റ്റിൽ ഏതാണ്ട് അഞ്ച് മണിക്കൂറിന് മുകളിൽ മഴ തുടർച്ചയായി പെയ്തതിനെ തുടർന്ന് കൊച്ചി നഗരത്തിൽ വലിയ തോതിൽ വെള്ളം കയറിയിരുന്നു. എംജി റോഡ് അടക്കമുള്ള ഭാഗങ്ങളിൽ അന്നും വലിയ തോതിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.
പിന്നാലെ കോർപറേഷൻ ഓപറേഷൻ ബ്രേക്ക് ത്രൂ എന്ന പേരിൽ പദ്ധതി ആരംഭിച്ചു. കനാലുകളും ഓടകളും ശുചീകരിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ ഇത് പാതിവഴിയിൽ നിലയ്ക്കുന്ന സാഹചര്യമായിരുന്നു.
ഇന്ന് മുതൽ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. യുള്ളവ അറ്റകുറ്റപണികൾക്കായി കയറ്റിയതുമാണ് ദ്വീപ് നിവാസികളെ കരയിൽ കുരുക്കിയത്.