കേരളം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ശക്തിപ്രാപിച്ചത്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ രാത്രിമുതല്‍ മഴയാണ്. മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് 30 സെന്റീമീറ്റര്‍ കൂടി തുറക്കുമെന്നാണ് അറിയിപ്പ്. മഴയേത്തുടര്‍ന്ന് മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മഴശക്തമായി തുടരുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ശക്തമായ മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഒരുദിവസത്തെ മഴകൊണ്ട് തന്നെ നഗം വെള്ളക്കെട്ടിന്റെ പിടിയിലായി. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ കാലേക്കൂട്ടി നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ഫലം കണ്ടില്ല. എം.ജി റോഡ് അടക്കം പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
പെരുമ്പടപ്പ്, മരട് എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മഴയ്ക്ക് മുമ്പേ തുടങ്ങിയ കടലാക്രമണം ചെല്ലാനത്ത് രൂക്ഷമായിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുന്ന നിലയിലാണ്.
കോട്ടയം ജില്ലയിലുള്‍പ്പടെ സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ 10 മണിക്കൂറിലേറെയായി ശക്തമായ മഴയാണ് പെയ്യുന്നത്. മീനച്ചിലാറ്റില്‍ പെട്ടെന്ന് വെള്ളം ഉയരുകയോ സമീപ മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുകയോ ചെയ്താലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മഴ ഇനിയും തുടര്‍ന്നാല്‍ കുമരകം പോലുള്ള മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കാറ്റും ശക്തമായി വീശുന്നുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കോട്ടയം ചുങ്കം കവലയില്‍ നിന്നിരുന്ന വലിയ മരം കടപുഴകി വീണിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചെറിയ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആലപ്പുഴ,ഇടുക്കി, പത്തനംതിട്ട ജില്ലകളിലും പരക്കെ മഴപെയ്യുന്നുണ്ട്. ഇവിടെങ്ങളില്‍ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമാണ്. കാലവര്‍ഷം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ മഴ പെയ്യുന്നത്. ഇത് വലിയ ആശങ്കയാണ് തെക്കന്‍ ജില്ലകളില്‍ ഉയര്‍ത്തിയിരിക്കുന്നത്.
മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 11.5 മുതല്‍ 20.4 വരെ സെന്റീമീറ്റര്‍ മഴ പ്രതീക്ഷിക്കാം. ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.