കേരളം
കെ ജയകുമാറിന് ജ്ഞാനപ്പാന പുരസ്‌കാരം
2022 ലെ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം കവിയും ഗാനരചയിതാവുമായ കെ.ജയകുമാറിന് .സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്‌കാരം. അമ്പതിനായിരത്തി ഒന്നു രൂപായും ശ്രീ ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം.
പൂന്താനത്തിന്റെ ജന്‍മദിനമായ മാര്‍ച്ച് 6ന് വൈകിട്ട് 6ന് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും