Connect with us

കേരളം

ബിടെക് പരീക്ഷയിലെ കൂട്ട കോപ്പിയടി: 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

Published

on

1603780556 337245668 COPY

സാങ്കേതിക സര്‍വകലാശാല ബി ടെക് പരീക്ഷയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് 28 മൊബൈല്‍ ഫോണുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്തു. നാല് കോളേജുകളില്‍ നിന്നാണ് ഈ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി.

ഒരു കോളേജില്‍ നിന്ന് മാത്രം 16 ഫോണുകളാണ് പിടിച്ചെടുത്തത്. മറ്റൊരു കോളേജില്‍ നിന്ന് 10 ഫോണുകളും. ഹൈടെക്ക് കോപ്പിയടിക്കായി ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്.

മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളിലേക്ക് കയറിയ വിദ്യാര്‍ഥികള്‍ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടുന്നതാണ് കോപ്പിയടിയുടെ ആദ്യഘട്ടം.

ചോദ്യപേപ്പര്‍ അപ് ലോഡ് ചെയ്താല്‍ ഇതിന്റെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും. ഏകദേശം 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ ഈ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്നതായും കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന ബി ടെക് മൂന്നാം സെമസ്റ്ററിലെ ലീനിയര്‍ ആള്‍ജിബ്ര ആന്‍ഡ് കോംപ്ലക്‌സ് അനാലിസിസ് സപ്ലിമെന്ററി പരീക്ഷയിലാണ് കോപ്പിയടി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.

കോപ്പിയടി നടന്നതായി തെളിഞ്ഞ നാല് കോളജുകള്‍ വടക്കന്‍ ജില്ലകളിലും ഒരെണ്ണം തിരുവനന്തപുരത്തുമാണ്.  കോപ്പിയടി നടന്ന നാലു കോളജുകളും 5 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സാങ്കേതിക സര്‍വകലാശാല നിര്‍ദേശിച്ചു.

അതേസമയം, കോപ്പിയടി വിഷയത്തില്‍ പോലിസില്‍ പരാതി നല്‍കണമോ എന്ന കാര്യത്തില്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമെടുക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം12 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം14 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം15 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version