കേരളം
മഹാനടൻ തിലകൻ അനുസ്മരണവും, സുവർണ്ണ മുദ്ര അവാർഡ് വിതരണവും; തിലകൻ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തി
മലയാളികളുടെ എക്കാലത്തെയും പ്രിയ മഹാനടൻ തിലകന്റെ 11-ാo ചരമദിനം, തിലകൻ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച തൃശ്ശൂരിൽ ജവഹർ ബാലഭവനിൽ വച്ച് ആചരിച്ചു.
മഹാനടൻ തിലകന്റെ 11ാം ചരമവാർഷിക ദിനത്തോടൊപ്പം തിലകൻ സൗഹൃദ സമിതി മൂന്നാം വാർഷികത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് സുഭാഷ് സ്വാഗതം പറഞ്ഞു. സംഘടന വൈസ് ചെയർമാൻ നൗഷാദ് ആലത്തൂർ അദ്ധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സിനിമ താരം സുനിൽ സുഖദ ഉൽഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി ശ്രീ. ശിവജി ഗുരുവായൂർ , പ്രശസ്ത നിർമ്മാതാവ് നെൽസൺ ഐപ്പ്, സിനിമ സീരിയൽ താരം ശ്രീമതി മഞ്ജു സുഭാഷ് , പരസ്യ സംവിധായകൻ M M റസാക്ക്, സംഘടനാ പി ആർ ഒ അനൂപ് തിരുവനന്തപുരം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തിലകൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ തിലകൻ സുവർണ്ണ മുദ്ര അവാർഡ് പ്രശസ്ത സിനിമാതാരം ശ്രീമതി കുളപ്പുള്ളി ലീലക്കും പ്രശസ്ത മ്യൂസിക് ഡയറക്ടർ മോഹൻ സിത്താരക്കും നൽകി ആദരിച്ചു. അതോടൊപ്പം ചികിൽസ സഹായവും വീൽ ചെയറുകളും നൽകി.
സിനിമ, സീരിയൽ മേഖലകളിലെ കലാ പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു തുടർന്ന് തിലകൻ സൗഹൃദ സമിതിയിലെ കലാപ്രതിഭകൾ അണിയിച്ചൊരുക്കിയ വിവിധ കല പരിപാടിക്കളും നിറഞ്ഞ സദസ്സിൽ നടത്തുകയുണ്ടായി.