Connect with us

ദേശീയം

‘കള്ളവോട്ടും ഇരട്ടവോട്ടും ഇല്ലാതാക്കാൻ വോട്ടർ രജിസ്ട്രേഷന് ആധാർ അനുവദിക്കണമെന്ന് കേന്ദ്രം

how o vote

പുതിയ വോട്ടർമാരുടെ രജിസ്ട്രേഷന് ആധാർ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കണമെന്നു യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയോട് (യുഐഡിഎഐ) കേന്ദ്ര സർക്കാർ. വിലാസമാറ്റം പോലുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ ആധാർ ഉപയോഗിക്കാമെന്നും കേന്ദ്ര നിയമ മന്ത്രാലയം സമർപ്പിച്ച നിർദേശത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ പ്രകാരം ആധാർ ഉപയോഗിക്കുന്നത്, ‘സദ്ഭരണം, പൊതു പണത്തിന്റെ ചോർച്ച തടയൽ, ജീവിതം എളുപ്പമുള്ളതാക്കൽ, മെച്ചപ്പെട്ട സേവനം സാധ്യമാക്കൽ’ എന്നിവയ്ക്കു സഹായകമാണെന്നു പറയുന്നുണ്ട്.

ഇതിന്റെ ചുവടുപിടിച്ചാണു വോട്ടർമാരുടെ റജിസ്ട്രേഷനും ആധാർ ഉപയോഗിക്കാമെന്നു സർക്കാർ പറയുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇരട്ട വോട്ടും കള്ള വോട്ടും ഇല്ലാതാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കാൻ, ആധാർ ഡേറ്റ ശേഖരിക്കാനും ഉപയോഗിക്കാനുമായി ജനപ്രാതിനിധ്യ നിയമത്തിലും ആധാർ നിയമത്തിലും ഭേദഗതികൾ നിർദേശിച്ച് 2019 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമ സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു.

വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് ഇരട്ടിപ്പും കള്ളവോട്ടും തടയാൻ സഹായിക്കും, അതിലൂടെ രാജ്യതാൽപര്യം സംരക്ഷിക്കപ്പെടും. ഈ നടപടി ഭാവിയിൽ വോട്ടിങ്ങിനായും തിരിച്ചറിയൽ കാർഡിന്റെ പരിശോധനയ്ക്കായും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു വഴിയൊരുക്കുമെന്നും കമ്മിഷൻ പറഞ്ഞിരുന്നു.മേൽപറഞ്ഞ ആവശ്യങ്ങൾക്ക് ആധാർ ഉപയോഗിക്കണമെങ്കിൽ അതിനു താൽപര്യപ്പെടുന്ന സ്ഥാപനം യുഐഡിഎഐക്കുള്ള നിർദേശം കേന്ദ്ര സർക്കാരിനു സമർപ്പിക്കണം.

നിയമ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണു യുഐഡിഎഐക്ക് കത്ത് അയച്ചതെന്നും, നിർദിഷ്ട ആധാർ പരിശോധന സ്വമേധയാ ഉള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഐഡിഎഐയും കേന്ദ്ര സർക്കാരും സമ്മതിച്ചാൽ, ആധാറും വോട്ടർ കാർഡും യോജിപ്പിക്കാൻ ജനപ്രാതിനിധ്യ നിയമം 1950, ആധാർ നിയമം 2016 എന്നിവയിൽ ഭേദഗതികളുടെ ആവശ്യമില്ലെന്നാണു സൂചന. എച്ച്.എസ്.ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ 2015 ഫെബ്രുവരിയിലാണ് ഇപിഐസിയുമായി (ഇലക്ട്രോണിക് വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ്) ആധാർ ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം2 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version