കേരളം
‘സ്ത്രീധന സമ്പ്രദായം ഇല്ലാതാകണം’, മോഫിയയുടെ വീട് സന്ദർശിച്ച് ഗവർണർ
ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥി മോഫിയയുടെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഫിയയുടെ വീട്ടിൽ എത്തിയ ഗവർണർ ആലുവ പൊലീസിന്റെ നടപടിയെയും വിമർശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളിൽ ആലുവയിൽ സംഭവിച്ചത് പോലുള്ളത് ആവർത്തിക്കപ്പെടുകയാണെന്ന് ഗവർണർ പറഞ്ഞു.
‘സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ പറഞ്ഞു.
അതിനിടെ, മോഫിയയുടെ ആത്മഹത്യയിൽ സിഐ സുധീറിനെതിരെ പരാർമർശം. . മൊഫിയയുടെ ആത്മഹത്യക്ക് പിന്നാലെ അടുത്ത ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ആലുവ ഈസ്റ്റ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറിലാണ് സിഐയ്ക്കെതിരെ പരാമര്‍ശമുളളത്. സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പൊലീസുദ്യോഗസ്ഥനിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നാണ് പരാർമശം. എന്നാൽ ഭർത്താവിന്‍റെയും ഭർത്യവീട്ടുകാരുടെയും ശാരീരക- മാനസിക പീഡനങ്ങളിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് അന്വേഷണസംഘം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.