കേരളം
സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. നിലവിലുള്ളത് അസാധാരണ സ്ഥിതി വിശേഷമാണെന്നും പിപിഇ കിറ്റിന് പ്രത്യേക ചാർജ് ഈടാക്കരുതെന്നും കോടതി പറഞ്ഞു.
പൂട്ടിക്കിടക്കുന്ന ആശുപത്രികൾ ഏറ്റെടുക്കുന്നത് പരിഗണിക്കണം. സ്വകാര്യ ആശുപത്രികളുമായുള്ള ചർച്ചയുടെ വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കൊവിഡ് ചികിത്സയുടെ പേരില്‍ അമിത നിരക്ക് ഈടാക്കാന്‍ ആശുപത്രികളെ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്.
ചികിത്സാ നിരക്ക് കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശുപത്രികള്‍ പാലിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.