കേരളം
ബിഇ, ബിടെക് കോഴ്സുകളില്‍ പ്രവേശനം നേടുന്നതിന് പന്ത്രണ്ടാം ക്ലാസ്സിലെ ഗണിതവും ഭൗതികശാസ്ത്രവും ഓപ്ഷണലാക്കി
ബിഇ, ബിടെക് കോഴ്സുകളില്‍ പ്രവേശനം നേടുന്നതിന് പന്ത്രണ്ടാം ക്ലാസ്സിലെ ഗണിതവും ഭൗതികശാസ്ത്രവും ഓപ്ഷണലാക്കി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (AICTE). 2021-22 മുതല്‍ ബിഇ, ബിടെക് കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനാണ് പന്ത്രണ്ടാം ക്ലാസ്സിലെ ഗണിതവും ഭൗതികശാസ്ത്രവും ഓപ്ഷണലാക്കിയിട്ടുള്ളത്.
നിലവില്‍ എഞ്ചിനീയറിംഗ്, ടെക്നോളജി എന്നിവയിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് കണക്കും ഭൗതികശാസ്ത്ര വിഷയങ്ങളും നിര്‍ബന്ധമാണ് . 2021-22 ലെ യുജി പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തിലാണ് എ ഐ സി ടി ഇ മാറ്റം വരുത്തിയിരിക്കുന്നത്.
2021-22 ലെ യുജി പ്രവേശനത്തിനായി ഇനിപ്പറയുന്ന മൂന്ന് വിഷയങ്ങളില്‍ ഏതെങ്കിലും 10 + 2 വിജയിക്കണം.