കേരളം
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ എം.ശിവശങ്കര്‍ ആശുപത്രിയില്‍
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് പ്രാഥമിക വിവരം.
ആശുപതി തീവ്രപരിചരണ വിഭാഗത്തില്‍ ആണ് അദ്ദേഹം ഉള്ളത്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാന്‍ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. വൈകീട്ടോടെയാണ് നോട്ടീസ് നല്‍കിയത്.
കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചും. എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം നടത്തുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വ്യാഴ്ച്ച അദ്ദേഹത്തെ എട്ടു മണിക്കൂറോളം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എം ശിവശങ്കര്‍ നെ പ്രവേശിപ്പിച്ച അതേ ആശുപതിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട് എന്നാണ് സൂചന.