Connect with us

സാമ്പത്തികം

സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 440 രൂപ

gold rate 1710393494.jpg

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (28.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6170 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 49360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 18 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5140 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 41120 രൂപയുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.

സ്വർണ വില പുതിയ റെക്കോർഡുകളിലേക്ക് കുതിച്ച മാസമാണ് മാർച്ച്. മാർച്ച് 21-ആം തീയ്യതിയാണ് സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയത്. പവന്, 49440 രൂപയും, ഗ്രാമിന് 6180 രൂപയുമായിരുന്നു അന്നത്തെ വില. മാർച്ച് 27, മാർച്ച് 22 തിയ്യതികളിലാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ റെക്കോർഡ് ഉയരത്തിലേക്ക് വില എത്തിയത്. പവന് 49080 രൂപയും, ഗ്രാമിന് 6135 രൂപയുമാണ് വില.

മാർച്ച് 1-ആം തീയ്യതി 46,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 5-ആം തീയ്യതി വില 47,560 രൂപയിലേക്കും 10-ആം തീയ്യതി വില 48,600 രൂപയിലേക്കുമെത്തി. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില നേരിയ മുന്നേറ്റത്തിനാണ് സാക്ഷിയായത്. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നാല് ആഴ്ചയ്ക്കിടെ 2,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയ വില.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version