Connect with us

സാമ്പത്തികം

തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Published

on

mobile tariff

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജ്ജിനായി ആളുകള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. താരിഫ് നിരക്കുകള്‍ ഉയര്‍ത്താന്‍ മൊബൈല്‍ സേവന ദാതാക്കള്‍ എല്ലാ തയ്യാറെടുപ്പുകലും നടത്തി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് കൂടുതല്‍ ചെലവേറുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം താരിഫ് നിരക്കുകളില്‍ 15 മുതല്‍ 17 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ആന്റിക്വെ സ്റ്റോക്ക് ബ്രോക്കിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരക്ക് വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ പൂര്‍ണമായും തയ്യാറെടുത്തതായും ഇത്തവണ എത്ര തുക വര്‍ധിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നുവരെ ഏഴ് ഘട്ടങ്ങളായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

താരിഫ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട്. അതിനാൽ തെരഞ്ഞെടുപ്പിന് ശേഷം നിരക്കുകള്‍ ഉയര്‍ത്തുമെന്നത് ഉറപ്പാണ്. നിരക്കുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഏറ്റവും നേട്ടമുണ്ടാക്കുക ഭാരതി എയര്‍ടെല്‍ ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2021 ഡിസംബറിലാണ് അവസാനമായി താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. 20 ശതമാനത്തോളമാണ് അന്ന് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് താരിഫ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. നിലവില്‍ 300 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നത് 17 ശതമാനം വര്‍ധിപ്പിക്കുമ്പോള്‍ 351 രൂപയാകും.

ഭാരതി എയര്‍ടെല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം പ്രതിവര്‍ഷം രണ്ട് ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, വ്യവസായത്തിന്റെ വളര്‍ച്ച പ്രതിവര്‍ഷം ഒരു ശതമാനമാണ്. വോഡഫോണ്‍-ഐഡിയയുടെ വിപണി വിഹിതം 2018 സെപ്റ്റംബറില്‍ 37.2 ശതമാനമായിരുന്നത് ഏകദേശം പകുതിയോളം ഇടിഞ്ഞു. 2023 ഡിസംബറില്‍ 19.3 ശതമാനമായിരുന്നു വോഡഫോണ്‍ ഐഡിയയുടെ വിപണി വിഹിതം. ഇതേകാലയളവില്‍ എയര്‍ടെല്ലിന്റെ വിപണി വിഹിതം 29.4 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി വര്‍ധിച്ചു. ജിയോയുടെ വിപണി വിഹിതം ഇതേകാലയളവില്‍ 21.6 ശതമാനത്തില്‍ നിന്ന് 39.7 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്.


സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version