കേരളം
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന; പുതിയ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 20 രൂപയുമാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 39,560 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4935 രൂപയുമാണ് വില.
സംസ്ഥാനത്ത് ഇന്നലെയും സ്വർണ്ണവിലയിൽ വൻവർധനയുണ്ടായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ വർധിച്ച് 39,400 രൂപയും, ഒരു ഗ്രാമിന് 50 രൂപ വർധിച്ച് 4925 രൂപയുമായി.
കേരളത്തിൽ വ്യാഴാഴ്ചയും സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 20 രൂപയുമാണ് വില വർധിച്ചത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 39,000 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4875 രൂപയുമായിരുന്നു വില. ഇതോടെ ഈ മാസത്തെ ആദ്യ മൂന്ന് ദിവസങ്ങളിൽ ഒരു പവൻ സ്വർണ്ണത്തിന് 720 രൂപയും, ഒരു ഗ്രാമിന് 90 രൂപയുമാണ് ഡിസംബറിൽ വില വർധിച്ചിരിക്കുന്നത്.
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇ ടി എഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.