കേരളം
സംസ്ഥാനത്ത് സ്വർണവില വീണ്ടും വീണു; രണ്ട് ദിനംകൊണ്ട് ഇടിഞ്ഞത് 360 രൂപ
സംസ്ഥാനത്ത് തുടർച്ചയായ ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ 80 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായത് എന്നാൽ ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിനംകൊണ്ട് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 38120 രൂപയാണ്.
ഈ ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ സ്വർണാഭരണ വ്യാപാര മേഖലയിൽ ഉണ്ടായ തർക്കം സ്വർണവില കുത്തനെ കുറയാൻ കാരണമായിരുന്നു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലായിരുന്നു വില കുറച്ച് തർക്കിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,900 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.