കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.
വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.