കേരളം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ ഇന്നു വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4590 രൂപയായി. തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില ഇടിഞ്ഞത്. പവന് 560 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായം വര്‍ധിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. ഇത് ആഭ്യന്തരവിപണിയെ സ്വാധീനിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. അതിനിടെ രണ്ടു ദിവസം വില കുറഞ്ഞെങ്കിലും തുടര്‍ന്നും വില ഉയരുകയായിരുന്നു.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.