കേരളം
സംസ്ഥാനത്ത് 40,000 കടന്ന് സ്വർണവില; ഒൻപത് മാസത്തെ ഉയർന്ന നിരക്ക്
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 40240 രൂപയായി. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാന വിപണിയിൽ വില ഉയരാനുള്ള കാരണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ വർദ്ധിച്ചു. വിപണിയിൽ ഇന്നത്തെ വില 5030 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ വർദ്ധിച്ചു. ഇന്നത്തെ വിപണി വില 4155 രൂപയാണ്. അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 1811 ഡോളറാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്.
ഒൻപത് മാസത്തിന് ശേഷമാണ് സ്വർണവില ഇത്രയും ഉയർന്നത്. 2022 മാർച്ച് 9 ന് രാവിലെ സ്വർണ വില ഗ്രാമിന് 5070 രൂപ വരെ എത്തിയിരുന്നു. അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 2046 ഡോളറായിരുന്നു അന്നത്തെ വില. രൂപയുടെ വിനിമയ നിരക്ക് 76.10 ലുമായിരുന്നു.