കേരളം
സ്വർണ വില ഇന്നും വർദ്ധിച്ചു; സംസ്ഥാനത്ത് ഈ മാസത്തെ ഉയർന്ന വിലൽ സ്വർണം
നാല് ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്തെ സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,415 രൂപയും പവന് 35,320 രൂപയുമാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒക്ടോബർ 8 മുതൽ തുടർച്ചയായ നാല് ദിവസങ്ങളിൽ ഗ്രാമിന് 4,390 രൂപയിലും പവന് 35,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒക്ടോബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,753.77 ഡോളറും, സ്വർണ്ണ ഫ്യൂച്ചറുകൾ 1,754.90 ഡോളർ എന്ന നിരക്കിലുമാണ്. ഇന്ന് യുഎസ് ബോണ്ട് മാർക്കറ്റ് വീണ്ടും ആരംഭിക്കുന്നത് സ്വർണത്തിന് ക്ഷീണം നൽകിയേക്കാം. സ്വർണത്തിലെ അടുത്ത വീഴ്ച നിക്ഷേപകർക്ക് അവസരമാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.