കേരളം
സർക്കാർ ഓഫിസുകളുടെ പ്രവർത്തനം; പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി
കൊവിഡ് രണ്ടാം തരംഗം കൂടുതൽ അപകടരമായതിനാൽ വാക്സിൻ എടുത്തവർക്കും രോഗം വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളുടേയും, പൊതുമേഖല സ്ഥാപനങ്ങളുടേയും , അർദ്ധ സർക്കാർ സ്ഥാപനങ്ങളുടേയും പ്രവർത്തനം സംബന്ധിച്ച് സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി.
ഭിന്നശേഷിക്കാർ , ഗുരുതര രോഗ ബാധിതർ, ഓട്ടിസം, സെറിബ്രൽ പാൾസി, മറ്റ് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ , ഗർഭിണികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ പോകുന്നവർ, ഡയാലിസിന് വിധേയരാകുന്നവർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഓഫീസിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി
ഇവരുടെ സാഹചര്യം വിലയിരുത്തി വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യാനുള്ള സൗകര്യം മേൽ ഉദ്യോഗസ്ഥർ ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു.