കേരളം
കൊച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഷാർജയിൽ നിന്നുള്ള വിമാനത്തിൽ ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിമാനം സുരക്ഷിതമായി ഇറക്കിയതായി സിയാൽ അറിയിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
എയർ അറേബ്യയുടെ വിമാനമാണ് രാത്രി 7.25ന് അടിയന്തിരമായി നിലത്തിറക്കിയത്. നെടുമ്പാശ്ശേരിയിലേക്ക് പറക്കുന്നതിനിടയിൽ തകരാർ പൈലറ്റിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇറക്കിയത്. 215 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം റൺവേയിൽ നിന്നും മാറ്റി. 222 യാത്രക്കാരെയും ഏഴ് വിമാന ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തിൽ ജാഗത്രാ നിർദ്ദേശം പിൻവലിച്ചു.