Connect with us

കേരളം

തിങ്കളാഴ്ച ചക്രസ്തംഭന സമരം

Published

on

കേരളത്തില്‍ ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്. തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു.

പ്രതിവര്‍ഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വര്‍ധനവിലൂടെ സര്‍ക്കാര്‍ വാങ്ങിയത്. നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ധനമന്ത്രിയുടെ വൈദഗ്ധ്യമോ തത്വശാസ്ത്രമോ അല്ല ജനങ്ങള്‍ക്ക് ആവശ്യം. പ്രായോഗിതതലത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഇടതുസര്‍ക്കാരിന് താല്‍പ്പര്യമുണ്ടോ ഇല്ലയോ എന്നതാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

നാമമാത്രമായി ഒരു മാറ്റമുണ്ടാക്കി ജനങ്ങളുടെ രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമമായിട്ട് മാത്രമേ ഇന്ധനവില കുറച്ചതിനെ കാണാന്‍ കഴിയൂ. കേരളത്തിലെ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിനേക്കാളേറെ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാവരെയും നിരാശരാക്കിയാണ് നികുതി കുറയ്ക്കില്ലെന്ന് വാശിയോടെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നത്.

ജനങ്ങളെ കൊള്ളയടിച്ച് പണം മുഴുവന്‍ ധൂര്‍ത്ത് അടിച്ചു തീര്‍ക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ എറണാകുളം ഡിസിസി ദേശീയ പാത ഉപരോധിച്ച് സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമരം വിവാദമായി മാറിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം10 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം12 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം12 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം12 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം16 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം16 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം17 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം20 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം20 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version