കേരളം
സൈനിക ജോലികള്‍ നേടാന്‍ എസ്.സി വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം; സ്‌ക്രീനിംഗ് ജൂലൈ 11ന്
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന ഉന്നതി പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക അര്‍ദ്ധ സൈനിക, പൊലീസ്, എക്‌സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്ക് രണ്ട് മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നു.
18നും 26നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ ഉദ്യോഗാർഥികള്‍ക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത:-എസ്എസ് എല്‍സി. പുരുഷന്മാര്‍ക്ക് 166 സെന്റിമീറ്ററും വനിതകള്‍ക്ക് 157 സെന്റിമീറ്ററും കുറഞ്ഞത് ഉയരമുണ്ടായിരിക്കണം. പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കായിക ക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാനുളള പ്രാപ്തി നേടിക്കൊടുക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പരിശീലനം കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിലാണ് നടത്തുക. താല്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും മൂന്ന് കോപ്പി പാസ്‌പോര്‍ട്ട് ഫോട്ടോയും സഹിതം ജൂലൈ 11 ന് രാവിലെ 11 -ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്ക്: 0484-2422256.