കേരളം
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം റെഡി; വിതരണം തുടങ്ങി
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ യൂണിഫോം വിതരണം ആരംഭിച്ചു. 2021-22 അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമാണ് വിതരണത്തിനെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും എയ്ഡഡ് സ്‌കൂളിലെ ഒന്നു മുതല്‍ നാലുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ് സൗജന്യമായി യൂണിഫോം നല്‍കുന്നത്. വിതരണം ചെയ്യുന്നവ കൈത്തറി ഉത്പ്പന്നങ്ങളാണ്.
സംസ്ഥാനത്തെ 9.39 ലക്ഷം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. ഇതിനായി കൈത്തറി വകുപ്പ് 46.50 ലക്ഷം മീറ്റര്‍ തുണി നിര്‍മ്മിച്ച് വിതരണ കേന്ദ്രത്തിലെത്തിച്ചു. സ്‌കൂളുകള്‍ എന്നു മുതല്‍ തുറക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. എങ്കിലും യൂണിഫോം നേരത്തെതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കുകയാണ് വിദ്യാഭ്യാസ വകുപ്പ്.