കേരളം
തട്ടിപ്പ് കേസ്: ഫ്ലാറ്റ് നിര്‍മ്മാതാവ് ഹീരാ ബാബുവും മകനും അറസ്റ്റില്‍
തട്ടിപ്പ് കേസില്‍ ഫ്ലാറ്റ് നിര്‍മ്മാതാവ് ഹീരാ ബാബുവിനെയും മകനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ബാങ്കിനെ കബളിപ്പിച്ച് 12 കോടി രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. എസ്.ബി.ഐ റീജിയണല്‍ മാനേജരാണ് പരാതി നല്‍കിയത്. ഇരുവരെയും മാര്‍ച്ച് 15 വരെ സി.ബി ഐ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ ഫ്ലാറ്റ് തട്ടിപ്പ് കേസിലും ഹീരാബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉള്‍പ്പെടെയുള്ളവരുടെ ഫ്ലാറ്റ് ഇവര്‍ അറിയാതെ കവടിയാറിലുള്ള എസ്ബിഐ ശാഖയില്‍ 65 ലക്ഷം രൂപയ്ക്ക് പണയംവച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഫ്ലാറ്റ് ഉടമകള്‍ക്ക് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.