Connect with us

ആരോഗ്യം

ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന്‍ ഒഴിവാക്കി

Published

on

Untitled 2020 06 15T143416.230

ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഏഴുദിവസം സംസ്ഥാനത്തു തങ്ങി മടങ്ങാം. പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു മൂന്നുദിവസം മുന്‍പെത്തി, മൂന്നുദിവസം കഴിഞ്ഞു മടങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.

ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഏഴുദിവസം സംസ്ഥാനത്തു തങ്ങി എട്ടാം നാള്‍ സംസ്ഥാനത്തിനു പുറത്തേക്കുപോകണം. വരുമ്പോള്‍ നേരെ താമസസ്ഥലത്തേക്ക് എത്തണം. പൊതുഇടങ്ങളോ ആശുപത്രികളോ സന്ദര്‍ശിക്കാന്‍ പാടില്ല. അറുപതു വയസിനു മുകളിലും പത്തുവയസിനു താഴേയും ഉള്ളവരുമായി സമ്പര്‍ക്കം പാടില്ല.

പരീക്ഷകള്‍ക്കും മറ്റുവിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും എത്തുന്നവര്‍ മൂന്നുദിവസം മുന്‍പ് എത്തണം. ആവശ്യം കഴിഞ്ഞാലും മൂന്നുദിവസംകൂടി തങ്ങിയേ പോകാവൂ. ഏത് ആവശ്യത്തിന് വരുന്നവരായാലും നിര്‍ബന്ധമായും ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ വാണിജ്യ വാണിജ്യേതര സ്ഥാപനങ്ങള്‍ പാലിക്കേണ്ട ആരോഗ്യമാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

സ്ഥാപനത്തിന് മുന്നില്‍ കൊവിഡ് മുന്നറിയിപ്പ് ബോര്‍ഡ് വെക്കണം. പനി, ചുമ, ശ്വാസതടസ രോഗലക്ഷണങ്ങളുള്ള ഉപഭോക്താക്കളും ജീവനക്കാരും സ്ഥാപനത്തില്‍ പ്രവേശിക്കരുത്. എസി ഉപയോഗിച്ചാലും മുറിക്കുള്ളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തണം. പണം കൈകാര്യം ചെയ്യുന്നവര്‍ ഉമിനീര്‍ ഉപയോഗിച്ച് വിരലുകള്‍ നനച്ച് എണ്ണരുതെന്നും നിര്‍ദേശമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം6 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം8 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം11 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം11 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം12 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version