കേരളം
മുന്‍ എം.പി സ്കറിയ തോമസ് അന്തരിച്ചു
മുന്‍ എം.പി സ്കറിയ തോമസ് (65) അന്തരിച്ചു. കോവിഡാനന്തരം ഫംഗല്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്മാന് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1977 മുതല്‍ 1984 വരെ രണ്ടു തവണ ലോക്സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് സ്കറിയ തോമസ്. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്കറിയ) വിഭാഗം ചെയര്‍മാനായിരുന്നു.
അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement