കേരളം
മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അനാരോഗ്യം മൂലം ഒരു വർഷത്തോളമായി പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശിയായ അദ്ദേഹം എ.കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണം മന്ത്രിയായിരുന്നു.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പിന്റെ ചുമതല വഹിച്ചു. 2006 ജനുവരി 14 ന് രാജിവച്ചു.
കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്. 2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെ.കെ രാമചന്ദ്രൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ടൈറ്റാനിയം അഴിമതി ഉൾപ്പെടെയുള്ളവ അന്ന് സംസ്ഥാനത്തെ കേൺഗ്രസ് നേക്കൾക്കെതിരെ അദ്ദേഹം ഉന്നയിച്ചിരുന്നു.
ഇത് വിവാദമായതിനു പിന്നാലെ പാർട്ടിയിൽ നിന്നും പുറത്തായി. പിന്നീട് തിരിച്ചെടുത്തെങ്കിലും പാർട്ടി ചുമതലകൾ നൽകിയിരുന്നില്ല. കോഴിക്കോട് കക്കോടിയിലെ വീട്ടിലായിരുന്നു താമസം
27 വർഷം കൽപ്പറ്റ, ബത്തേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. എഐസിസി അംഗം, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Also read: ഭാര്യയുടെ വീട്ടുജോലിക്ക് ഭർത്താവിന്റെ ജോലിക്കൊപ്പം മൂല്യം; സുപ്രീം കോടതി