Connect with us

കേരളം

ഒടുവിൽ പിടിയിൽ; കെ. വിദ്യ പൊലീസ് കസ്റ്റഡിയിൽ

കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച ഒളിവിലായിരുന്ന പ്രതിയെ ഇന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് .മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയിൽ. കോഴിക്കോട് കുട്ടോത്ത് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും.

മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്.

Also Read:  തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

കോഴിക്കോട് കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും മുന്‍കൂര്‍ ജാമ്യം തേടി.

Also Read:  സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.

Also Read:  പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ഈ മാസം 24 ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240726 155814.jpg 20240726 155814.jpg
കേരളം3 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം9 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം10 hours ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം10 hours ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം11 hours ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം4 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

Meningo encephalite amibienne primitive.JPG Meningo encephalite amibienne primitive.JPG
കേരളം4 days ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

644667.jpg 644667.jpg
കേരളം6 days ago

പുഴയിൽ കുടുങ്ങി 2 കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

20240720 132547.jpg 20240720 132547.jpg
കേരളം6 days ago

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം6 days ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

വിനോദം

പ്രവാസി വാർത്തകൾ