കേരളം
രണ്ടാഴ്ചക്കിടെ പുലിയിറങ്ങിയത് ആറുതവണ; കലഞ്ഞൂരില്‍ കൂട് സ്ഥാപിച്ചു
പത്തനംതിട്ട കലഞ്ഞൂരില്‍ പുലിയിറങ്ങിയ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇന്ന് രാവിലെ പുലി ഇറങ്ങിയ പാക്കണ്ടത്തെ റബര്‍ തോട്ടത്തിലാണ് കൂട് വച്ചത്.
പുലിയുടെ സാന്നിധ്യം കണ്ട മറ്റ് സ്ഥലങ്ങളില്‍ നാളെ കൂട് സ്ഥാപിക്കും. പത്തനംതിട്ട കലഞ്ഞൂരില്‍ വീണ്ടും പുലി ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ടാപ്പിംഗ് തൊഴിലാളികളാണ് രാവിലെ ഇഞ്ചപ്പാറയില്‍ പുലിയെ കണ്ടത്. തുടര്‍ച്ചയായി ആറാം തവണയാണ് ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം കാണുന്നത്.
പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ 14 ദിവസത്തിനിടെ പുലിയിറങ്ങുന്നത് ആറാം തവണയാണ്. വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടാന്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.