കേരളം
വര്‍ക്കല ബീച്ചില്‍ അവശനിലയില്‍ നീന്തിയ വിദേശ വനിത മരിച്ചു; ശരീരത്തിലെ മുറിവുകളില്‍ ദുരൂഹത
വര്‍ക്കല വെറ്റക്കട ബീച്ചില്‍ തിരയില്‍ പെട്ട് അവശ നിലയിലായ വിദേശ വനിത മരിച്ചു. റഷ്യന്‍ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. സ്ത്രീയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളുമുണ്ട്. തിരയില്‍ പെട്ട് അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച സ്ത്രീയ്ക്ക് 35നും 40നും ഇടയില്‍ പ്രായമുള്ളതായി പൊലീസ് പറയുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക