Uncategorized
സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിയേൽക്കുന്ന വീഡിയോ പുറത്ത്
സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിയേൽക്കുന്ന വീഡിയോ പുറത്ത്. നാട്ടുകാർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സക്കീറിന് പാമ്പ് കടിയേൽക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ വച്ചാണ് സംഭവം നടന്നത്. വീട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടിക്കാനെത്തിയതായിരുന്നു സക്കീർ. അഞ്ച് വയസ് പ്രായമുള്ള മൂർഖനെ പിടികൂടുന്നതിനിടയിൽ കൈയിൽ ആഞ്ഞ് കൊത്തുകയായിരുന്നു. പാമ്പ് കടിയേറ്റത് സക്കീർ കാര്യമാക്കിയില്ല. തൊട്ടുപിന്നാലെ വായിൽ നിന്ന് നുരയും പതയും വന്നു. കുഴഞ്ഞു വീണ സക്കീറിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകുന്നതിന് മുൻപേ മരണം സംഭവിക്കുകയായിരുന്നു.