Connect with us

ആരോഗ്യം

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല, കാരണം

Screenshot 2024 03 17 195041

ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവയ്ക്ക്  നിരോധനം ഏർപ്പെടുത്തി കർണാടകം. ആരോഗ്യത്തിന് ഗുരുതര ഭീഷണിയുണ്ടാകുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരോധനം ഏർ‌പ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു കോട്ടൺ മിഠായിയിലും ഗോബി മഞ്ചൂറിയനിലും ഫുഡ് കളറിംഗ് ഏജൻ്റ് റോഡാമൈൻ-ബി നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

പലഹാരങ്ങളുടെ രൂപവും ആകർഷണീയതയും മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണത്തിൽ ചേർക്കുന്ന രാസവസ്തുക്കളാണ് സിന്തറ്റിക് ഫുഡ് കളറുകൾ. ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, അമരന്ത്, അല്ലുറ റെഡ്, ക്വിനോലിൻ യെല്ലോ, ബ്രില്ല്യൻ്റ് ബ്ലൂ, ഇൻഡിഗോ കാർമൈൻ എന്നിവയാണ് സാധാരണ ഭക്ഷണ നിറങ്ങളിൽ ചിലത്. അപകടസാധ്യതകൾ തടയാൻ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കാൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

കളറിംഗ് ഏജൻ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരവും സുരക്ഷിതമല്ലാത്തതുമാണെന്ന് പറഞ്ഞുകൊണ്ട് കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കൃത്രിമ നിറങ്ങൾ അടങ്ങിയ പാനീയങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ചാരു ദുവ പറയുന്നു.

കൃത്രിമ ഫുഡ് കളറിംഗ് ആരോഗ്യത്തിന് ഹാനികരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. ഈ സിന്തറ്റിക് അഡിറ്റീവുകൾ, മിഠായികൾ, ശീതളപാനീയങ്ങൾ, പാക്കേജുചെയ്ത ലഘുഭക്ഷണങ്ങൾ, വഴിയോരങ്ങളിലെ ലഘുഭക്ഷണങ്ങൾ തുടങ്ങിയ ജനപ്രിയ ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും കാണപ്പെടുന്നു. കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി, അലർജികൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും കവറിലെ ലേബലുകൾ നോക്കിയാകണം പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങാനെന്നും ചാരു ദുവ പറ‍ഞ്ഞു.

ഭക്ഷണത്തിൽ കൃത്രിമ ഫുഡ് കളറിംഗിൻ്റെ സാന്നിധ്യം വർദ്ധിച്ചുവരുന്ന ആശങ്കയാണ്. നമ്മൾ കഴിക്കുന്ന മിഠായികളും സോഡകളും മുതൽ സംസ്കരിച്ച ലഘുഭക്ഷണങ്ങളും ഗോബി മഞ്ചൂറിയൻ പോലുള്ള വിഭവവങ്ങളിലും അവ കാണാം.  ഈ സിന്തറ്റിക് നിറങ്ങൾ കാഴ്ചയിൽ ആകർഷകമാണെങ്കിലും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക….-മുംബൈയിലെ NHSRCC ചിൽഡ്രൻസ് ഹോസ്പിറ്റലിലെ കൺസൾട്ടിംഗ് ഡയറ്റീഷ്യൻ റോഷൻ കോർ പറയുന്നു.

പുറത്തുനിന്നു കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൃത്രിമനിറങ്ങളും രുചികളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. കൂടുതൽ ആകർഷകമായി തോന്നിക്കാനും കൂടുതൽ രുചികരമാക്കാനുമാണ് കൃത്രിമ നിറങ്ങൾ ചേർക്കുന്നത്.

കൃത്രിമ നിറങ്ങൾ എങ്ങനെ ഒഴിവാക്കാം …

എപ്പോഴും പഴങ്ങളിലെയും പച്ചക്കറികളിലെയും സത്ത് ചേർത്ത നാച്വറൽ ഫുഡ് കളർ അടങ്ങിയവ വാങ്ങാൻ ശ്രദ്ധിക്കാം. കൃത്രിമ നിറങ്ങൾക്കു പകരം ബീറ്റ് റൂട്ട്, ബ്ലൂബെറി ജ്യൂസ്, കാരറ്റ് ഇവയെല്ലാം ഉപയോഗിക്കുക.

പുറത്തുനിന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക. പകരം സുരക്ഷിതവും നാച്വറൽ ആയതുമായ ചേരുവകൾ ചേർത്ത് വീട്ടിൽ തന്നെ ഭക്ഷണങ്ങൾ ഉണ്ടാക്കക.

പ്രോസസ് ചെയ്തതും പായ്ക്കറ്റിൽ ലഭ്യമായതുമായ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം നിയന്ത്രിക്കാം. കൃത്രിമ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് ഒട്ടും സുരക്ഷിതമല്ല. ഇത് കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version