കേരളം
അങ്കണവാടിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ജീവനക്കാരെ സസ്പെൻഡ് ചെയ്തു
കൊല്ലത്ത് അങ്കണവാടിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. അങ്കണവാടി വർക്കർ ഉഷാകുമാരിയെയും ഹെൽപ്പർ സജ്ന ബീവിയെയും സസ്പെൻഡ് ചെയ്തു. ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസറുടേതാണ് നടപടി.
കൊല്ലം കല്ലുവാതുക്കൽ അങ്കണവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച നാലു കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. അന്വേഷണത്തിൽ ഉഷയും സജ്നയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അങ്കണവാടിയിൽനിന്നു ഭക്ഷണം കഴിച്ചാണു കുട്ടികൾക്ക് അവശത അനുഭവപ്പെട്ടതെന്നു രക്ഷിതാക്കൾ ആരോപിച്ചിരുന്നു.