കേരളം
സ്കൂളുകളിലെ ഭക്ഷ്യവിഷബാധ; റിപ്പോർട്ട് അഞ്ചു ദിവസത്തിനകമെന്ന് ഭക്ഷ്യ മന്ത്രി
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്കൂളുകളില്‍ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ട് അഞ്ചു ദിവസത്തിനകം എന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി.കോഴിക്കോട് വിൻസെൻ്റ് സ്കൂള് സന്ദർശിച്ച ശേശമാണ് മന്ത്രി ഇക്കാരംയ വ്യക്തമാക്കിയത്.
വിഷയത്തെ ഗൗരവത്തോടെ ആണ് സര്ക്കാര് സമീപിക്കുന്നത്.ഉച്ച ഭക്ഷണ വിതരണം സുരക്ഷിതം ആക്കാൻ ജനകീയ ഇടപെടൽ വേണം.രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.സ്കൂളുകളിലെ പാചക പുര ഉൾപ്പെടെ സന്ദർശിച്ച് മന്ത്രി മടങ്ങി.വരും ദിവസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ മിന്നൽ പരിശോധന തുടരും എന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നാല് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായ സാഹചര്യത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടി. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകൾ സംയുക്തമായി വിദ്യാലയങ്ങളിൽ പരിശോധന നടത്തും.
ആറ് മാസത്തിലൊരിക്കൽ കുടിവെള്ളം പരിശോധിക്കണം എന്നാണ് നിര്‍ദ്ദേശം. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ പരിശോധിക്കും. ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ലെന്നും പരിശോധനാ ഫലം കിട്ടാൻ അഞ്ച് ദിവസം വേണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.