കേരളം
പ്രതിസന്ധികാലം കടക്കാൻ; രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് നാളെ
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ജിഎസ്ടി നഷ്ടപരിഹാരമടക്കം കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട സഹായം പിടിച്ചു വാങ്ങിയാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകൂ.
കൊവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ്.
അതേ സമയം സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനകാരണം ജി.എസ്.ടിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.
ഇതോടെ നികുതിനിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്‍റെ അവകാശമില്ലാതായി. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന ജി.എസ്.ടി നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണം. കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങളെ ഒരുമിപ്പിക്കുകമെന്നും ബാലഗോപാല്‍ പറഞ്ഞു.
ജി.എസ്.ടി ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഗുണകരമാണെന്നായിരുന്നു മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്‍റെ നിലപാട്.